കൊച്ചി : ജനങ്ങള്‍ നല്കിയ അധികാരം ഉപയാഗിക്കുന്നവരാണ് ജനപ്രതിനിധിസഭകളിലും ജുഡീഷ്യറിയിലും ഉദ്യോഗതലങ്ങളിലും പ്രവര്‍ത്തിക്കുന്നവരെന്ന കാര്യം വിസ്മരിക്കരുതെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്. എറണാകുളം ആശിര്‍ഭവനില്‍ നടന്ന പ്രഫ. ആന്റണി ഐസക് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് എന്ന പദം പൂര്‍ണമായ അര്‍ഥത്തില്‍ പൗരന്മാരുടെ അധികാരത്തിന്റെ തുല്യത സൂചിപ്പിക്കുന്നു. ഇവിടെ ശബ്ദമില്ലാത്തവരായി ആരും ഇല്ല. ശബ്ദം പുറത്ത് കേള്‍പ്പിക്കാതിരിക്കാന്‍ സംഘടിതശ്രമങ്ങള്‍ നടക്കുന്നു. അതുകൊണ്ട് ശബ്ദംകൂട്ടി സംസാരിക്കാന്‍ കോടതികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ജസ്റ്റീസ് കൂട്ടിചേര്‍ത്തു.
പ്രഫ. ആന്റണി ഐസക് ഫൗണ്ടേഷനാണ് അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചത്. ഫൗണ്ടേഷന് പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ബാബു ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു
ജനങ്ങള്‍ നല്കിയ അധികാരത്തെ വിസ്മരിക്കരുത്: ജസ്റ്റീസ് ദേവന് രാമചന്ദ്രന്
01:03 AM May 27, 2023 | Deepika.com