കൊച്ചി: കേന്ദ്ര നിയമത്തെ തെറ്റിദ്ധരിപ്പിച്ച് കേരളത്തില്‍ പ്രവൃത്തി ദിനം വര്‍ധിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ്.
എറണാകുളം സെന്റ് തെരേസാസ് എല്‍പി സ്കൂളില്‍ നടന്ന കെപിഎസ്ടിഎ എറണാകുളം വിദ്യാഭ്യാസ ജില്ല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത ഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോന് പൗലോസ്, ട്രഷറര്‍ കെ. മിനിമോള്‍, സംസ്ഥാന ഓഡിറ്റര്‍ സി.വി. വിജയന് തുടങ്ങിയവരും പങ്കെടുത്തു. വിവിധ ക്ലാസുകള്‍ക്ക് സാബു കുര്യാക്കോസ്, ടി.ബി. അജീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രവൃത്തി ദിനം വര്‍ധിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്ന് കെപിഎസ്ടിഎ
01:03 AM May 27, 2023 | Deepika.com