പെരുവ: തകര്‍ന്നു കിടക്കുന്ന പിറവം റോഡ് റെയില്‍വേ സ്റ്റേഷന് - കെപിപിഎല്‍ റോഡിന് ശാപമോക്ഷമായി. റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. കെപിപിഎല്‍ തന്നെയാണ് ഫണ്ട് ലഭ്യമാക്കി റോഡ് നന്നാക്കുന്നത്. മൂര്ക്കാട്ടിപടി മുതല്‍ വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന് വരെയുള്ള റോഡ് പൂര്‍ണമായും അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്ന് ചൂണ്ടിക്കാണിച്ചു കഴിഞ്ഞദിവസം ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ റോഡ് പുനരുദ്ധാരണത്തിന് നടപടിയായിരിക്കുന്നത്.
വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡ് നന്നാക്കണമെന്നത് ഏറേക്കാലമായുള്ള ആവശ്യമായിരുന്നു. റെയില്‍വേ സ്റ്റേഷന്, ബാവന്‍സ് സ്കൂള്‍, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ സ്കൂളുകളിലേക്കുള്ള വഴിയാണിത്. സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പായി തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടി സ്വീകരിച്ച അധികൃതര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ജനകീയ പ്രതികരണവേദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
പിറവം റോഡ് റെയില്‍വേ സ്റ്റേഷന്-കെപിപിഎല്‍ റോഡിന് ശാപമോക്ഷം
12:58 AM May 27, 2023 | Deepika.com