മുട്ടുചിറ: റൂഹാദ്ക്കുദിശാ ഫൊറോന പള്ളിയുടെ സ്ഥാപകദിനാഘോഷവും പന്തക്കുസ്താ തിരുനാളും വിദ്യാരംഭം കുറിക്കലും നാളെ നടക്കും.
പന്തക്കുസ്താ തിരുനാളിനോടുനുൂബന്ധിച്ചുള്ള കൊടിയേറ്റ് ഇന്നലെ നടന്നു. വികാരി ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയില്‍ കാര്‍മികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് മണര്‍കാട്ട്, 6.30ന് പുറത്ത് നമസ്കാരം -റവ.ഡോ. ഡോമിനിക് വെച്ചൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, ഏഴിന് വിശുദ്ധ കുര്‍ബാന-മോണ്‍. ജോസഫ് തടത്തില്‍, 8.15 കുരുന്നുകളുടെ വിദ്യാരംഭംകുറിക്കല്‍. വൈകുന്നേരം നാലിന് തിരുനാള്‍ റാസ -ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോര്‍ജ് പൊന്നാംവരിക്കയില് സഹകാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം -ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. 6.30ന് പ്രദക്ഷിണം.
തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായും വിദ്യാരംഭം കുറിക്കുന്നതിനു രജിസ്റ്റർ ചെയ്യുന്നതിനായി 85907 95672, 04829 290369 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്നും ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അറിയിച്ചു.
പന്തക്കുസ്താ തിരുനാളും വിദ്യാരംഭം കുറിക്കലും
12:58 AM May 27, 2023 | Deepika.com