ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ഇന്ന് വൈകിട്ട് ഏഴിന് റംശ, ആരാധന എന്നിവയുണ്ടായിരിക്കും. നാളെ ശിശുക്കള്‍ക്ക് രാവിലെ 6.45ന് പരിശുദ്ധ കുര്‍ബാനയും ആദ്യാക്ഷരം കുറിക്കലും നടക്കും. വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
കുടുംബയോഗം
ചമ്പക്കര: പാലാക്കുന്നേല്‍ ഐക്കരേട്ട് കുടുംബയോഗം 28നു രാവിലെ 10.30നു ചമ്പക്കര സെന്റ് ജോസഫ് പാരീഷ് ഹാളില്‍ നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. പി.എം. ചാക്കോ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിക്കും.
വൈദ്യുതി മുടങ്ങും
ചങ്ങനാശേരി: ദേവമാതാ, ആനന്ദാശ്രമം ട്രാന്‍സ്ഫോര്‍മറില്‍ ഇന്നു രാവിലെ ഒന്പതുമുതല് അഞ്ചുവരെയും പാലാക്കുന്നേല്‍, ശാസ്തവട്ടം, ആനന്ദപുരം ശ്രീ കൃഷ്ണ ടെമ്പിള്‍ എന്നീ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
പന്തക്കുസ്ത ദിനാചരണം
12:28 AM May 27, 2023 | Deepika.com