ചീരഞ്ചിറ: ചീരഞ്ചിറ സീഡ്സ് ക്ലബിന്റെ 11-ാമത് വാര്‍ഷികവും ഫാമിലി മീറ്റും നാളെ വൈകുന്നേരം നാലിന് കുറുമ്പനാടം കീര്‍ത്തി എസി കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് അഭിലാഷ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരും. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സിനി ആര്‍ട്ടിസ്റ്റ് ക്രിസ്റ്റി എല്‍സ ബെന്നറ്റ് മുഖ്യാതിഥിയായിരിക്കും. ക്ലബ് അംഗം ഫാ. ലിബിന് കുര്യാക്കോസ് കൊച്ചുപറമ്പില്‍ പ്രസംഗിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ചങ്ങനാശേരി ഫൈന്‍ ട്യൂണ്‍ ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
സീഡ്സ് ക്ലബ് കുടുംബസംഗമം
12:28 AM May 27, 2023 | Deepika.com