ഗാന്ധിനഗര്‍: എംസി റോഡില്‍ നിയന്ത്രണം വിട്ട ചരക്കുലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങള്‍ക്കു പരിക്കേറ്റു. കോട്ടയം എസ്എച്ച് മൗണ്ട് പുത്തന്‍പുരയില്‍ കാരുണ്യ (20), അരുണ്‍ (16 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30നു എംസി റോഡില്‍ നട്ടാശേരിയിലായിരുന്നു അപകടം.
നട്ടാശേരിയിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം സ്കൂട്ടറില്‍ കയറുമ്പോള്‍ പിന്നില്‍നിന്നും നിയന്ത്രണം തെറ്റി വന്ന ചരക്കു ലോറി ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂട്ടര്‍ കുറെ ദൂരം വലിച്ചിഴച്ചു കൊണ്ടി പോകുകയും ചെയ്തു. സമീപത്തെ വര്‍ക്ക് ഷോപ്പിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും ലോറി ഇടിച്ചു. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് ചരക്കു ലോറി. അപകടത്തില്‍ പരിക്കേറ്റ കാരുണ്യയെയും അരുണിനെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു ഇരുവരുടെയും കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
ചരക്കു ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ക്കു പരിക്കേറ്റു
11:32 PM May 26, 2023 | Deepika.com