കുളത്തൂര്‍: നബാര്‍ഡ്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, ചാസ് എന്നീ സംഘടനകള്‍ സംയുക്തമായി പത്തനംതിട്ട ജില്ലയിലെ 20 നിര്‍ധനരായ സ്ത്രീകള്‍ക്ക് നൈപുണ്യ വികസന തയ്യല്‍ പരിശീലനം നല്കി. പരിശീലന പരിപാടി വഴി ആരംഭിച്ച രണ്ടു സംരംഭങ്ങളുടെ ഉദ്ഘാടനം നടത്തി. ഫാ. തോമസ് കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്ത കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് പരിശീലനം ലഭിച്ച വ്യക്തികള്‍ ആരംഭിച്ച സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഫാ. ജോര്‍ജ് തൈച്ചേരില്‍, ഷൈനി വര്‍ഗീസ്, ജിറ്റു ജെ. തോമസ്, ടോണി സണ്ണി, വി.എം. ചാക്കോ, തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
നൈപുണ്യ വികസന തയ്യല്‍ പരിശീലനം സമാപിച്ചു; സംരംഭ കേന്ദ്രം ആരംഭിച്ചു
11:32 PM May 26, 2023 | Deepika.com