പി​എം കി​സാ​ൻ പ​ദ്ധ​തി: ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണം

11:04 PM May 26, 2023 | Deepika.com
തൊ​ടു​പു​ഴ: പി​എം കി​സാ​ൻ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ 31നു ​മു​ന്പാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. ക​ർ​ഷ​ക​ർ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. അ​ടു​ത്തു​ള്ള പോ​സ്റ്റ് ഓ​ഫീ​സി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ പേ​യ്മെ​ന്‍റ് ബാ​ങ്ക് മു​ഖേ​ന ആ​ധാ​ർ ലി​ങ്ക് ചെ​യ്ത അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ക്ക​ണം. ഇ​തി​നാ​യി ഇ​ന്ന് പ്ര​ത്യേ​ക കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ക​ർ​ഷ​ക​ൻ ആ​ധാ​ർ കാ​ർ​ഡും മൊ​ബൈ​ൽ ഫോ​ണു​മാ​യി അ​ടു​ത്തു​ള​ള പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്ത​ണം.
ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ​ക്ക് ഇ-​കെ​വൈ​സി നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ദ്ധ​തി ആ​നു​കൂ​ല്യം ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ധാ​ർ കാ​ർ​ഡും മൊ​ബൈ​ൽ ഫോ​ണു​മാ​യി നേ​രി​ട്ട് പി​എം കി​സാ​ൻ പോ​ർ​ട്ട​ൽ വ​ഴി​യോ, അ​ക്ഷ​യ, സി​എ​സ് സി ​തു​ട​ങ്ങി​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ഇ​കെ​വൈ​സി ചെ​യ്യു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള​ള ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ ചെ​യ്യ​ണം.
റ​വ​ന്യു വ​കു​പ്പി​ന്‍റെ റീ​ലി​സ് പോ​ർ​ട്ട​ലി​ൽ ഉ​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ സ്വ​ന്തം കൃ​ഷി ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. ആ​നു​കൂ​ല്യം തു​ട​ർ​ന്ന് ല​ഭ്യ​മാ​കു​ന്ന​തി​നാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ എ​യിം​സ് പോ​ർ​ട്ടി​ലി​ൽ സ്വ​ന്തം പേ​രി​ലു​ള​ള ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ നേ​രി​ട്ടോ, അ​ക്ഷ​യ, പൊ​തു​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ചേ​ർ​ക്ക​ണം. റീ​ലി​സ് പോ​ർ​ട്ട​ലി​ൽ ഭൂ​മി സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ, റി​ലീ​സ് പോ​ർ​ട്ട​ലി​ൽ ഭൂ​മി വി​വ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, ഓ​ണ്‍​ലൈ​ൻ സ്ഥ​ല​വി​വ​രം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ എ​ന്നി​വ​ർ അ​പേ​ക്ഷ, 2018 മു​ത​ലു​ള്ള ക​ര​മ​ട​ച്ച ര​സീ​ത് എ​ന്നി​വ നേ​രി​ട്ട് കൃ​ഷി​ഭ​വ​നി​ൽ ന​ൽ​കി ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​എം കി​സാ​ൻ പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള​ള കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ടോ​ൾ​ഫ്രീ ന​ന്പ​ർ : 18004251661.