കൊച്ചി: സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ എൻജിനീയറിംഗ് വിദ്യാർഥി തത്ക്ഷണം മരിച്ചു. ആലപ്പുഴ തൈക്കാട്ടുശേഷി കാവില്പ്പറമ്പില് ശ്രീറാം സതീശന് (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ഓടെ അഞ്ചുമുറി ജംഗ്ഷനിലായിരുന്നു അപകടം.
ആലുവയിലെ ബന്ധുവീട്ടില്‍ നിന്ന് തൈക്കാട്ടുശേരിയിലെ വീട്ടിലേക്ക് പോകവെയാണ് ശ്രീറാം അപകടത്തിൽപ്പെട്ടത്. വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന സുല്‍ത്താന ബസിന്റെ വശത്ത് സ്കൂട്ടറിന്റെ ഹാന്‍ഡില്‍ തട്ടുകയും തുടർന്ന് റോഡിലേക്ക് വീണ ശ്രീറാം ബസിന്റെ പിൻചക്രത്തിന് അടിയിൽ പെടുകയുമായിരുന്നെന്നാണ് പാലാരിവട്ടം പോലീസിന് ലഭിച്ച വിവരം. മൃതദേഹം പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ് മോർട്ടം നടത്തും.
സ്വകാര്യ ബസിനടിയിൽപ്പെട്ട് എന്‍ജി. വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
10:16 PM May 26, 2023 | Deepika.com