കൊച്ചി: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് മുന്‍ അംഗം, ജിസിഡിഎ ചെയര്മാന്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്, കളമശേരി സെന്റ് പോള്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്നിങ്ങിനെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രഫ. ആന്റണി ഐസക്കിന്റെ ഏഴാം ചരമ വാര്‍ഷികാചരണം ഇന്ന് എറണാകുളം ആശീര്‍ഭവനില്‍ നടക്കും.
വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന് പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിക്കും. കുസാറ്റ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. ബാബു ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി, കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സെന്റ് പോള്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. വി.എക്സ്. സെബാസ്റ്റ്യന്‍, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്മാന് സക്കീര്‍ ഹുസൈന്, ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഡോ. വിക്ടര്‍ ജോര്‍ജ്, സെന്റ് പോള്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. സവിത എന്നിവര്‍ പ്രസംഗിക്കും.
പ്രഫ. ആന്റണി ഐസക് സ്മാരക പ്രഭാഷണം ഇന്ന്
01:09 AM May 26, 2023 | Deepika.com