കൊച്ചി: കൊച്ചിയില്‍ കുന്നുകൂടിയ മാലിന്യത്തില്‍ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നികുതി പിരിക്കുന്ന നഗരസഭ ബാധ്യസ്ഥരാണെന്ന് ജസ്റ്റീസ് പി.കെ. ഷംസുദീന്‍. കോര്‍പറേഷനിലെ മാലിന്യ പ്രശ്നം ഉയര്‍ത്തി ഡിസിസി പ്രസിഡന്റ്് മുഹമ്മദ് ഷിയാസ് നയിക്കുന്ന വാഹന പ്രചരണജാഥ 'നഗരം നിറഞ്ഞ് സമര'ത്തിന്റെ മൂന്നാം ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ എന്‍. വേണുഗോപാല്‍, കെ.വി.പി. കൃഷ്ണകുമാര്‍, പി.എന്‍. പ്രസന്നകുമാര്‍, തമ്പി സുബ്രഹ്മണ്യം, ഐ.കെ. രാജു, ജോസഫ് ആന്റണി, എന്‍.ആര്. ശ്രീകുമാര്‍, സുനില സിബി തുടങ്ങിയവര്‍ പങ്കെടുത്തു.
വാഹന പ്രചരണ ജാഥയുടെ നാലാം ദിനമായ ഇന്ന് വൈകുന്നേരം മൂന്നിന് ഇടപ്പള്ളി ദേവന് കുളങ്ങര ജംഗ്ഷനില്‍ ഹൈബി ഈഡന് എംപി ജാഥ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് പൊന്നുരുന്നി ഈസ്റ്റ് ജംഗ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനം ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മാലിന്യ പ്രശ്നം പരിഹരിക്കാന്‍ നഗരസഭ ബാധ്യസ്ഥർ: ജസ്റ്റീസ് പി.കെ. ഷംസുദീന്‍
01:09 AM May 26, 2023 | Deepika.com