കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍ യൂണിറ്റിന്റെ നവീകരിച്ച വ്യാപാര ഭവന് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എസ് നിഷാദ് അധ്യക്ഷത വഹിച്ചു.
പുതുതായി നിർമിച്ച ടി. നസിറുദ്ദീന്‍ മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാള്‍ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് എസി എക്സിക്യൂട്ടീവ് മീറ്റിംഗ് ഹാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍ ഫോട്ടോ അനാഛാദനം നടത്തി. യൂത്ത്വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. എം.സി. പോള്‍സണ്‍, എന്‍.പി. അബ്ദുല്‍ റസാഖ്, ജിമ്മി ചക്യത്ത്, ഡിലൈറ്റ് പോള്‍ എന്നിവര്‍ സംസാരിച്ചു.
നെട്ടൂരിൽ നവീകരിച്ച വ്യാപാരഭവൻ തുറന്നു
01:09 AM May 26, 2023 | Deepika.com