അങ്കമാലി : മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തപാൽ വകുപ്പുമായി സഹകരിച്ച് വ്യാപാരഭവനിൽ ആധാർ മേള സംഘടിപ്പിച്ചു. റോജി എം. ജോൺ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ഭാരവാഹികളായ തോമസ് കുര്യാക്കോസ് , ഡെന്നി പോൾ , ജോണി കുര്യാക്കോസ്, ടി.ടി. വർഗീസ്, ബിജു പുപ്പത്ത്, കെ.വൈ. കോരച്ചൻ, ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ എന്നിവർ പ്രസംഗിച്ചു. തപാൽ വകുപ്പ് ഉദ്യോഗസ്ഥരായ വി.എ. ഷിനു, വിവേക് വേണുഗോപാൽഎന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
ആധാർ മേളയിൽ ആധാർ കാർഡുകൾ പുതുക്കുന്നതിനും ജനന തിയതി, ഫോൺ നമ്പർ, ഫോട്ടോ മാറ്റം, തെറ്റു തിരുത്തൽ എന്നീ സേവനങ്ങളും ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
അങ്കമാലിയിൽ ആധാർ മേള സംഘടിപ്പിച്ചു
01:08 AM May 26, 2023 | Deepika.com