പെരുമ്പാവൂര്‍: കേരളത്തില്‍ തൊഴിലിനായി എത്തിയിട്ടുള്ള അതിഥി തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ചിരിക്കുന്ന അതിഥി വെല്‍ഫയര്‍ ഫോറം ട്രസ്റ്റിന്റെ ഉദ്ഘാടനവും ഓഫീസ് ഉദ്ഘാടനവും ഞായറാഴ്ച വൈകിട്ട് നാലിന് പെരുമ്പാവൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രസ്റ്റിന്റെ ഓഫീസിന് മുന്നില്‍ നടക്കുന്ന സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. അതിഥി വെല്‍ഫയര്‍ ഫോറം ചെയര്മാന് കെ.യു. ഇബ്രാഹിം അധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ജലങ്കി എംഎല്‍എ അബ്ദുറസാഖ് വിശിഷ്ടാതിഥിയാകും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്‍ ആക്ടിംഗ് ചെയര്മാന് പി. മോഹന്‍ ദാസ് ഓഫീസ് ഉദ്ഘാടനം ചെയ്യും.
എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍ സംഘടനയുടെ വെബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന് ബിജു ജോണ്‍ ജേക്കബ് ഐഡി കാര്‍ഡ് വിതരണോദ്ഘാടനം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി. വിനോദ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.എം. സക്കീര്‍ ഹുസൈന്, അഡ്വ. എന്‍.സി. മോഹനന്, സുജു ജോണി, ഡേവിഡ് തോപ്പിലാന്‍, അഡ്വ. കെ.എസ്. മുരളീധരന്, രാജേഷ് കാവുങ്കല്‍, ബി. രാജീവ്, ജോസ് നെറ്റിക്കാടന്, ജോണ്‍ ജേക്കബ്, എം.എം. മുജീബ് റഹ്മാന്, ഷാനവാസ് മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അതിഥി വെല്‍ഫയര്‍ ഫോറം ഉദ്ഘാടനം ഞായറാഴ്ച
01:08 AM May 26, 2023 | Deepika.com