ആലുവ: കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മുപ്പത്തടം വാട്ടർ അഥോറിട്ടി ഓഫീസിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധം നടത്തി.
തുടർന്ന് ജനപ്രതിനിധികളുമായി നടന്ന ചർച്ചയിൽ രാത്രിയോടെ കുടിവെള്ളമെത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. തുടർന്ന് ഉപരോധ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഉദ്യോഗസ്ഥർ ഉറപ്പ് പാലിച്ചി ല്ലെങ്കിൽ വീണ്ടും സമരത്തി ലേക്കു കടക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.
അറ്റകുറ്റപ്പണി നടക്കുന്ന പേരിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചിരുന്നു. എന്നാൽ മൂന്നാം ദിവസമായ ഇന്നലെയും കുടിവെള്ളം എത്താതെ വന്നതോടെയാണ് ഉപരോധം നടന്നത്.
കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട് ഗ്രാമ പഞ്ചായത്തുകളിലെ ആയിര കണക്കിന് കുടുംബങ്ങളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്.
മുപ്പത്തടം വാട്ടർ അഥോറിട്ടി ഓഫീസ് ഉപരോധിച്ചു
01:08 AM May 26, 2023 | Deepika.com