തിരുനാൾ നാളെ ആരംഭിക്കും
01:08 AM May 26, 2023 | Deepika.com
വാഴക്കുളം: വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയുടെ കാവന കപ്പേളയിൽ ഫാത്തിമ മാതാവിന്റെ തിരുനാൾ നാളെ ആരംഭിക്കുമെന്ന് വികാരി ഫാ. ജോസഫ് കുഴികണ്ണിയിൽ, സഹവികാരിമാരായ ഫാ. ജോസ് മോനിപ്പിള്ളിൽ, ഫാ. ആന്റണി വിളയപ്പിള്ളിൽ, ഫാ. സ്കറിയ കുന്നത്ത്, ഫാ. മാത്യു എടാട്ട് എന്നിവർ അറിയിച്ചു. വൈകുന്നേരം അഞ്ചിന് കപ്പേളയിൽ ജപമാല, 5.30ന് കൊടിയേറ്റ്, 5.45ന് ലദീഞ്ഞ്, നേർച്ച വെഞ്ചിരിപ്പ് - ഫാ. ജോസ് മോനിപ്പിള്ളി. 28ന് രാവിലെ 5.45നും ഏഴിനും 8.15നും പള്ളിയിൽ കുർബാന. 10ന് കാവന കപ്പേളയിൽ തിരുനാൾ കുർബാന പ്രസംഗം - ഫാ. സിറിൾ വള്ളോംകുന്നേൽ. 12ന് പ്രദക്ഷിണം, 12.30ന് സമാപന പ്രാർഥന. 12.45 ന് നേർച്ച വസ്തുക്കളുടെ ലേലം. 1.15ന് നേർച്ച സദ്യ. വൈകുന്നേരം നാലിന് പള്ളിയിൽ കുർബാന. 31ന് പള്ളിയിൽ രാവിലെ ആറിനും 6.45നും കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന പ്രസംഗം - ഫാ. തോമസ് വിലങ്ങുപാറയിൽ. തുടർന്ന് ലദീഞ്ഞ്, നേർച്ച വിതരണം.