ബോധവത്കരണ കാന്പയിൻ
01:08 AM May 26, 2023 | Deepika.com
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിംഗ് കോളജും സതേണ്‍ റെയിൽവേയും സംയുക്തമായി സംഘടിപ്പിച്ച യുടിഎസ് മൊബൈൽ ആപ്ലിക്കേഷൻ ബോധവത്കരണ കാന്പയിൻ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വരിയിൽ നിൽക്കാതെ ഓണ്‍ലൈനായി ടിക്കറ്റെടുക്കാൻ സാധിക്കുന്ന യുടിഎസ് ആപ്പ് പരമാവധി യാത്രക്കാരിലേക്ക് എത്തിക്കുകയെന്നതാണ് ക്യാന്പ് ലക്ഷ്യമാക്കുന്നത്. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് രജിസ്ട്രാർ പ്രഫ. പി.എസ്. സുബിൻ, ലഫ്. ഡോ. ടി.ഡി. സുബാഷ്, പിആർഒ ഷാജി ആഗസ്റ്റിൻ, സതേണ്‍ റെയിൽവേ ഏരിയ മാനേജർ പരിമളൻ, ആർ. അരുണ്‍ കുമാർ, ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.