ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് സൈ​ക്കി​ൾ സം​ഭാ​വ​ന​ ന​ല്കി ആ​റു​വ​യ​സു​കാ​ര​ൻ

12:39 AM May 26, 2023 | Deepika.com
പു​തു​ന​ഗ​രം: ആ​ദി​ത്യ​ൻ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് ത​ന്‍റെ ബാ​ല്യ​കാ​ല അ​ഭി​ലാ​ഷ​മാ​യി ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന സൈ​ക്കി​ൾ ന​ൽ​കി ആ​റു​വ​യ​സു​ള്ള ബാ​ല​ൻ. പു​തു​ന​ഗ​രം കു​ള​ത്തു​മേ​ട് മാ​യ​ൻ വീ​ട് പ്ര​ദീ​പ് കു​മാ​ർ-പ്രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ധീ​ര​വാ​ണ് പ​രോ​പ​കാ​ര സേ​വ​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി​രി​ക്കു​ന്ന​ത്.
പ്ര​ദീ​പ്കു​മാ​റി​ന്‍റെ വീ​ട്ടി​ലും യു​വാ​ക്ക​ൾ സ​ഹാ​യ​ത്തി​നെ​ത്തി​യ വി​വ​രം മ​ന​സി​ലാ​ക്കി ധീ​ര​വ് സ്വ​യം തീ​രു​മാ​നി​ച്ചാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സൈ​ക്കി​ൾ കൈ​മാ​റി​യി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രി​ൽ നി​ന്നും പ​ഴ​യ പേ​പ്പ​ർ, ആ​ക്രി​സാ​ധ​ന​ങ്ങ​ൾ വ​രെ സ്വീ​ക​രി​ച്ച് അ​തി​ൽ നി​ന്നും കി​ട്ടു​ന്ന ചെ​റി​യ സം​ഖ്യ പോ​ലും ചി​കി​ത്സ​യ്ക്ക് തു​ണ​യാ​വു​മെ​ന്ന് നാ​ട്ടു​കാ​ർ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. പ​ല വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും കൊ​ച്ചു​ബാ​ല​ൻ ത​ന്‍റെ സ​ഹോ​ദ​ര തു​ല്യ​നാ​യ പ​തി​ന​ഞ്ചു​കാ​ര​നു വേ​ണ്ടി സൈ​ക്കി​ൾ ന​ല്കി​യ വ​ലി​യ മ​ന​സി​ന് നാ​ട്ടു​കാ​രു​ടെ ബി​ഗ് സ​ല്യൂ​ട്ട് ത​ന്നെ ല​ഭി​ച്ചു. 30 ല​ക്ഷ​മാ​ണ് വൃ​ക്ക മാ​റ്റ​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ട​ത്. ഇ​പ്പോ​ൾ പ​കു​തി​യോ​ളം സം​ഖ്യ ല​ഭി​ച്ച​തി​ൽ ചി​കി​ത്സാ​സ​ഹാ​യ സ​മി​തി​ക്കും കു​ടും​ബ​ത്തി​നു പ്ര​തീ​ക്ഷ​യേ​റി​യി​ട്ടു​ണ്ട്.