തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു
01:09 AM May 25, 2023 | Deepika.com
കൊച്ചി: വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന് അനുമതിയില്ലാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന പ്രാഥമിക വിലയിരുത്തലിനെത്തുടര്‍ന്നാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് സ്റ്റേ അനുവദിച്ചത്. വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ഷാജി നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും വിജിലന്‍സിനും നോട്ടീസ് നല്കാന് നിര്‍ദ്ദേശിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി ഓഗസ്റ്റ് 16 നു പരിഗണിക്കാനായി മാറ്റി.