അങ്കമാലി: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 33-ാം സംസ്ഥാന സമ്മേളനം 25,26, 27 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും.
25ന് രാവിലെ 10ന് സംസ്ഥാന കമ്മിറ്റി യോഗവും യാത്രയയപ്പ് സമ്മേളനവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എംപി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിക്കും. വൈകിട്ട് 4 ന് സംശുദ്ധ കേരളം, സംശുദ്ധ പോലീസ് എന്ന വിഷയത്തിൽ സെമിനാർ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. റോജി എം. ജോൺ എംഎൽ, ഡിജിപി അനിൽ കാന്ത്, എ ഡിജിപി പദ്മകുമാർ, എറണാകുളം റേഞ്ച് ഡിഐജി ഡോ. എ. ശ്രീനിവാസ്, എസ്പി വിവേക് കുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4ന് പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
പോലീസ് ഓഫീസേഴ്സ് അസോ. സംസ്ഥാന സമ്മേളനം നാളെ മുതൽ
01:09 AM May 25, 2023 | Deepika.com