നെടുമ്പാശേരി : നെടുമ്പാശേരിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന് പുറപ്പെടും. ഇതു സംബന്ധിച്ചുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വ്യക്തമാക്കി.
ഏഴാം തീയതി രാവിലെ 11.30 ന് ഹാജിമാരുമായുള്ള ആദ്യ വിമാനം പുറപ്പെടും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള 2300 ഹാജിമാരാണ് ഇക്കുറി നെടുമ്പാശേരി വിമാനത്താവളം വഴി പോവുന്നത്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള 3000 ഹാജിമാർക്കു കൂടി ഹജ്ജിന് പോകാൻ അനുമതി ലഭിക്കുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
വിമാനത്താവളത്തിലെ അക്കാദമിക് ഹാളിൽ ചേർന്ന ഹജ്ജ് ഉപസമിതി യോഗത്തിൽ എംഎൽഎമാരായ അൻവർ സാദത്ത്, മുഹമ്മദ് മുഹ്സിൻ, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഹജ്ജ് കമ്മിറ്റിയംഗം സഫർ ഖയാൽ , എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ സംസാരിച്ചു.
നെടുമ്പാശേരിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന്
01:09 AM May 25, 2023 | Deepika.com