കൊച്ചി: കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ സാങ്കേതികത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വളം കീടനാശിനി വിപണനക്കാര്ക്കായി നടപ്പാക്കിയ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
38 പഠിതാക്കളാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്.
സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
01:09 AM May 25, 2023 | Deepika.com