അപേക്ഷ ക്ഷണിച്ചു
01:09 AM May 25, 2023 | Deepika.com
കൊച്ചി: എറണാകുളം ഗവ. ലോ കോളജില്‍, ഈ അധ്യയന വര്‍ഷത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കോമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവിലേക്കും നിയമ വിഷയങ്ങളിലെ അഞ്ച് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസയോഗ്യത, ജനനതീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം താഴെ പറയുന്ന ദിവസങ്ങളില്‍ ഹാജരാകണം. കോമേഴ്സ് മേയ് 30 രാവിലെ 10.30, ഇംഗ്ലീഷ് മേയ് 30 ഉച്ചയ്ക്ക് 12, മലയാളം, ഹിന്ദി മേയ് 30 ഉച്ച കഴിഞ്ഞ് രണ്ട്, നിയമം 31 രാവിലെ 10.30.