ബാ​ങ്ക് മാ​നേ​ജ​ർ​ക്കും കാ​ഷ്യ​ർ​ക്കു​മെ​തി​രെ കേ​സ്

12:58 AM May 25, 2023 | Deepika.com
പ​യ്യ​ന്നൂ​ർ: പ്ര​വാ​സി​യാ​യ യു​വാ​വ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ൽ ബാ​ങ്ക് മാ​നേ​ജ​ർ​ക്കും കാ​ഷ്യ​ർ​ക്കു​മെ​തി​രേ കേ​സ്. കാ​സ​ർ​ഗോ​ഡ് ക​യ്യൂ​ർ ആ​ല​ന്ത​ട്ട സ്വ​ദേ​ശി തെ​ക്കു​മ്പാ​ട​ൻ ശ​ശി (37) യു​ടെ പ​രാ​തി​ൽ പ​യ്യ​ന്നൂ​ർ പെ​രു​മ്പ​യി​ലെ ഐ​സി​ഐ​സി​ഐ ബാ​ങ്ക് മാ​നേ​ജ​ർ​ക്കും കാ​ഷ്യ​ർ​ക്കു​മെ​തി​രേ​യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ​ശി സ്വ​ത്ത് വി​ല്പ​ന ന​ട​ത്തി​യ വ​ക​യി​ൽ ല​ഭി​ച്ച എ​ട്ടു ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ആ​റി​ന് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നു.
ഇ​തി​നി​ട​യി​ൽ നാ​ല് ത​വ​ണ​ക​ളാ​യി ര​ണ്ട​ര ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​മാ​സം പ​ത്തി​ന് ബാ​ങ്കി​ലെ​ത്തി പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ൽ ബാ​ക്കി കാ​ണേ​ണ്ട​താ​യ തു​ക പി​ൻ​വ​ലി​ച്ച​താ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇ​തോ​ടെ ശാ​ഖാ മാ​നേ​ജ​ർ​ക്കും കാ​ഷ്യ​ർ​ക്കു​മെ​തി​രെ പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ശ്വാ​സ വ​ഞ്ച​ന​ക്ക് കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.