ഇരിട്ടി: പണം തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ ഇരിട്ടി പോലീസിൽ വീണ്ടും പരാതി. മീത്തല പുന്നാട് സ്വദേശി പി. രാജേഷി (42) നെതിരെയാണ് ഏതാനും പേർ പരാതി നല്കിയത്. 17,00,860 രൂപ കബളിപ്പിച്ചതായി കാണിച്ചാണ് ഇരിട്ടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
വർഷങ്ങളായി ഓണക്കുറിയും മാസകുറികളും നടത്തിവന്ന രാജേഷ് കഴിഞ്ഞ ഓണത്തിനാണ് പണം നൽകാതെ ഇടപാടുകാരെ കമ്പിളിപ്പിച്ചത്.
നിരവധി തവണ പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ വന്നപ്പോഴാണ് നാട്ടുകാർ പരാതിയുമായി രംഗത്തുവന്നത്. ഇരിട്ടി പോലീസ് കേസെടുത്തു.
പണം തട്ടിപ്പ് കേസിലെ പ്രതിക്കെതിരേ വീണ്ടും പരാതി
12:54 AM May 24, 2023 | Deepika.com