ഷാർജ: പ്രേം നസീർ സുഹൃത് സമിതി യുഎഇ ചാപ്റ്റർ നിലവിൽ വന്നു. ഷാർജയിൽ നടന്ന വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളായി ഷാജി പുഷ്പാംഗദൻ (ചെയർമാൻ), അൻസാർ കൊയിലാണ്ടി(പ്രസിഡന്റ്), ബഷീർ ബെല്ലോ(ജനറൽ സെക്രട്ടറി), രാജീവ് പിള്ള(സെക്രട്ടറി), ഇ.വൈ.സുധീർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രേം നസീർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം പുരസ്കാരം, മിഡിൽ ഈസ്റ്റ് അച്ചടി-ദൃശ്യ മാധ്യമ പുരസ്കാരം എന്നിവ ഏപ്രിലിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് അൻസാർ അറിയിച്ചു.
പ്രേംനസീർ സുഹൃത് സമിതി യുഎഇ ഭാരവാഹികൾ
09:50 AM Jan 29, 2022 | Deepika.com