യാത്രയയപ്പു നൽകി

12:33 PM Jan 27, 2022 | Deepika.com
ജിദ്ദ: നാലു പതിറ്റാണ്ടിന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാബു നഹ്ദി എന്ന ഹസൻ സിദ്ധീഖി നു ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ യാത്രയയപ്പു നൽകി.

ഇസ് ലാഹി സെന്‍ററിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ സഹായിച്ച മഹത് വ്യക്തിത്വമാണ് ബാബു എന്ന് സ്വാഗത പ്രസംഗത്തിൽ സെക്രട്ടറി ശിഹാബ് സലഫി അഭിപ്രായപ്പെട്ടു.

സംഘടനാ പ്രവർത്തനത്തിലുള്ള ആത്മാർത്ഥതയും അതോടൊപ്പമുള്ള ഇച്ചാശക്തിയുമാണ് അദ്ദേഹത്തിൽ എനിക്ക് കാണാൻ കഴിഞ്ഞതെന്നു യോഗം ഉദ്ഘാടനം ചെയ്ത മുൻ പ്രസിഡന്‍റ് കൂടിയായ അബൂബക്കർ മാസ്റ്റർ പറഞ്ഞു. ജയിൽ ശിക്ഷ കാലാവധി അവസാനിച്ചിട്ടും വര്ഷങ്ങളായി മോചന പ്രതീക്ഷ നഷ്ടപെട്ട 90 വ്യക്തികളെ ജയിലിൽ പോയി കാണുകയും അവരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹായത്തോടുകൂടി ജയിൽ മോചിതരാക്കു കയും അതു മുഖേന ജീവകാരുണ്യ പ്രവർത്തനത്തിന്ന് അദ്ദേഹത്തിന് ലഭിച്ച അവാർഡിന് ബാബു അർഹനാണെന്ന് ഉപദേശക സമിതി അംഗം കൂടിയായ അസീസ് സ്വലാഹി അഭിപ്രായപ്പെട്ടു.

അബൂബക്കർ മാസ്റ്റർ മൊമെന്‍റോ സമ്മാനിച്ചു. പ്രവാസ ജീവിതത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഴുവനും ജഗന്നിയന്താവായ സ്രഷ്ടാവിന്റെ പൊരുത്തവും പ്രീതിയും മാത്രം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു എന്നും അതിനപ്പുറം തനിക്ക് മറ്റൊരു ഭൗതിക ലക്ഷ്യവും ഉണ്ടായിരുന്നില്ല എന്നും സ്വീകരണത്തിന് മറുപടി നൽകികൊണ്ട് സെന്‍റർ വൈസ് പ്രസിഡന്‍റ് ബാബു പറഞ്ഞു.

നൂരിഷ വള്ളിക്കുന്ന്, മുഹമ്മദ് അമീൻ, മുഹമ്മദ് കുട്ടി നാട്ടുകല്ല്, മൊഹിയദ്ധീൻ താപ്പി, നൗഫൽ കരുവാരക്കുണ്ട്, സുബൈർ എടവണ്ണ, സുബൈർ ചെറുകോട്, അഷ്റഫ് കാലിക്കറ്റ്, യഹ്യ കാലിക്കറ്റ്, ഷെരീഫ്, അബ്ദുൽഹമീദ് ഏലംകുളം, എന്നിവർ സംസാരിച്ചു. മുസ്തഫ ദേവർഷോല നന്ദി പറഞ്ഞു

കെ.ടി. മുസ്തഫ പെരുവള്ളൂർ