അ​ന്ത​ർ​ദേ​ശീ​യ കേ​ബി​ൾ ത​ക​രാ​ർ; കു​വൈ​റ്റി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത കു​റ​ഞ്ഞു

09:30 PM Jan 22, 2022 | Deepika.com
കു​വൈ​റ്റ് സി​റ്റി: കേ​ബി​ൾ ത​ക​രാ​ർ മൂ​ലം രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത കു​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ട​ലി​ൽ സ്ഥാ​പി​ച്ച ജി​സി​എ​ക്സ് ക​ന്പ​നി​യു​ടെ അ​ന്ത​ർ​ദേ​ശീ​യ കേ​ബി​ളി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് കു​വൈ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി അ​തോ​റി​റ്റി അ​റി​യി​ച്ചു.

ത​ക​രാ​ർ സം​ബ​ന്ധി​ച്ചു അ​ന്താ​രാ​ഷ്ട്ര കേ​ബി​ൾ ക​ന്പ​നി​യാ​യ ജി​സി​എ​ക്സു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​താ​യും ഉ​ട​ൻ ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കേ​ബി​ൾ ത​ക​രാ​ർ ത​ങ്ങ​ളു​ടെ ചി​ല സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ​മു​ണ്ടാ​ക്കി​യ​താ​യും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​താ​യും ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് ദാ​താ​ക്ക​ൾ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ