കുവൈറ്റ് സിറ്റി: മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ വലിയ ഉത്സവമായ കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മൽസരിച്ചത്. പ്രശസ്ത ചലച്ചിത്രസംയോജകയും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സനുമായ ബീന പോൾ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലിൽ ജൂറിയും, മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരൂപക·ാരായ വി.കെ ജോസഫ്, ജി. പി. രാമചന്ദ്രൻ എന്നിവർ അവാർഡുകൾ പ്രഖ്യാപിച്ചു.
നിഷാന്ത് ജോർജ് സംവിധാനം ചെയ്ത 'Judges please note... Chest No-1 56 inch on stage' മികച്ച ചിത്രമായി തെരഞ്ഞെടുത്തു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത'Day 378' മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വർഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രൻ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു(Light), മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തിൽ (Treasure Hunt), മികച്ച നടനായി വിനോയ് വിൽസണ്('Judges please note... Chest No-1 56 inch on stage'), മികച്ച നടിമാർ നൂർ (Al Hayat), സീനു മാത്യൂസ് (സംമോഗ ഉറവ്), മികച്ച ബാലതാരമായി അവന്തിക അനൂപ് മങ്ങാട്ട് (അച്ഛന്റെ പെണ്കുട്ടി) എന്നിവരെയും തെരഞ്ഞെടുത്തു.
കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും, ഫിലിം ഫെസ്റ്റിവൽ ജനറൽ കണ്വീനർ പ്രസീത് കരുണാകരൻ നന്ദിയും രേഖപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, കല കുവൈറ്റ് ട്രഷർ പി.ബി സുരേഷ് , കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആസഫ് അലി, ശ്രീജിത്ത്, തോമസ് സെൽവൻ എന്നിവർ ടെക്നിക്കൽ കമ്മിറ്റിയായും കവിത അനൂപ്, പ്രശാന്തി ബിജോയ് എന്നിവർ അവതാരികമാരായി പ്രവർത്തിച്ചു.
സലിം കോട്ടയിൽ
കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവലിന് സമാപനം
09:29 PM Jan 22, 2022 | Deepika.com