കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പത്തനംതിട്ട വെട്ടൂർ ചക്കിട്ടയിൽ ദിവാകരന്റെ പുത്രൻ ജയദീപാണ് (51) മരണപ്പെട്ടത്. പതിനഞ്ചു വർഷത്തോളമായി കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: കമലമ്മ,. ഭാര്യ: കല, രണ്ട് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
സലിം കോട്ടയിൽ
പത്തനംതിട്ട സ്വദേശി കുവൈറ്റിൽ അന്തരിച്ചു
09:26 PM Jan 22, 2022 | Deepika.com