ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക (FIACONA) ജനുവരി 24 തിങ്കളാഴ്ച വൈകീട്ട് എട്ടിന് ന്ധബിസിനസ് ഈസ് കോളിംഗ്’ എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു . മുഖ്യ പ്രഭാഷണം നടത്തുന്നത് നോർത്വെസ്റ് വെൻച്ചുർ പാർട്ണർസ് സീനിയർ മാനേജിംഗ് പാർട്ണർ ഡോ. പ്രമോദ് രഫീഖാണ്.
സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന് 837 1908 2441 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടർ അഭ്യർഥിച്ചു. വെബിനാർ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.fiacona.org കോശി ജോർജ് (ന്യൂയോർക്ക്) 718 314 8171.
പി.പി. ചെറിയാൻ
ഫിയക്കോന വെബിനാർ ജനുവരി 24ന്; മുഖ്യ പ്രഭാഷണം ഡോ. പ്രമോദ് റഫീഖ്
10:05 PM Jan 20, 2022 | Deepika.com