ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട് നിന്ന പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജ·നാട്ടിലേക്ക് മടങ്ങുന്ന അജ്വ ജിദ്ദ എക്സിക്യൂട്ടീവ് കമ്മിറ്റംയംഗവും കരുനാഗപ്പള്ളി പുത്തൻതെരുവ് സ്വദേശിയുമായ യൂനുസ് ഇബ്രാഹിംകുട്ടിക്ക് അൽ-അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ജിദ്ദ കമ്മിറ്റി യാത്രയയപ്പു നൽകി. കമ്മിറ്റിയുടെ മൊമെൻറോ പ്രസിഡന്റ് അദ്ദേഹത്തിന് നൽകി ആദരിച്ചു.
അജ്വ ജിദ്ദ കമ്മിറ്റിയുടെ തുടക്കം മുതൽ സജീവമായിരുന്ന യൂനുസ് ഹജ്ജ് വോളണ്ടിയർ സേവനം ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യം കൂടിയായിരുന്നു. തുടർന്ന് യൂനുസ് സാഹിബ് യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിലും ആത്മ സംസ്കരണത്തിനും ഉൗന്നൽ നൽകി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ നൽകിയ ആത്മീയമായ ഉണർവ് വ്യക്തിജീവിതത്തിൽ നൽകുന്ന ധാർമ്മിക ബോധം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് മനാഫ് മൗലവി അൽ ബദരി പനവൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിജാസ് ഫൈസി ചിതറ, സെയ്ദ് മുഹമ്മദ് കാശിഫി, ജമാലൂദ്ധീൻ അശ്റഫി, ബക്കർ സിദ്ധീഖ് നാട്ടുകൽ, നിസാർ കാഞ്ഞിപ്പുഴ, ശിഹാബ് പൊൻമള, അബ്ദുൾ ഗഫൂർ വണ്ടൂർ, അബ്ദുൾ ഖാദർ തിരുനാവായ, ദിലീപ് താമരക്കുളം, അബ്ദുസലാം ഓച്ചിറ, ഈസ കൊച്ചി തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.
മുസ്തഫ കെ.ടി. പെരുവള്ളൂർ
യൂനുസ് ഇബ്രാഹിംകുട്ടിക്ക് അജ്വ യാത്രയയപ്പു നൽകി
10:15 PM Jan 19, 2022 | Deepika.com