കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയിൽ പ്രതിമാസ ഓണ്‍ലൈൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജനുവരി 24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഓപ്പണ്‍ ഹൗസ് ഉദ്ഘാടനം ചെയ്യും. പുതിയ പാസ്പോർട്ടും കോണ്‍സുലാർ ഒൗട്ട്സോഴ്സിംഗ് സെന്ററുകളും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഒമിക്രോനുമാണ് ഓപ്പണ്‍ ഹൗസിലെ ചർച്ചാ വിഷങ്ങൾ.
കുവൈറ്റിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പ്രവാസികൾക്കും ഓണ്‍ലൈൻ വഴി ഓപ്പണ്‍ ഹൗസിൽ പങ്കെടുക്കാമെന്ന് എംബസി അധികൃതർ വ്യക്തമാക്കി. ചോദ്യങ്ങളോ സംശയങ്ങളോ ഉള്ളവർക്ക് മുഴുവൻ പേര് , പാസ്പോർട്ട് നന്പർ, സിവിൽ ഐഡി നന്പർ, കുവൈറ്റിലെ കോണ്ടാക്റ്റ് നന്പർ, വിലാസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി community.kuwait@mea.gov.in ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാനെന്ന് അധികൃതർ പറഞ്ഞു.
ഓണ്‍ലൈൻ ഓപ്പണ്‍ ഹൗസിനായി സൂ വഴി ജോയിൻ ചെയ്യാം.(https://zoom.us/j/92822572923?pwd=NGhZdVNzdHYreUszUXRnc0p0TExJdz09)
സലിം കോട്ടയിൽ
ഇന്ത്യൻ എംബസിയിൽ പ്രതിമാസ ഓണ്‍ലൈൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
10:14 PM Jan 19, 2022 | Deepika.com