ജനുവരി 15 ശനിയാഴ്ച രാവിലെ 9ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ഫൊറോനാ വികാരി റവ. ഫാ. ജോണിക്കുട്ടി പുലീശേരി മുഖ്യകാർമ്മികനായിരുന്നു. തിരുനാൾ സന്ദേശം അസിസ്റ്റന്റ് വികാരി റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ നൽകി. റവ. ഫാ. ജോസ് കോണികാട്ടിൽ, റവ. ഫാ. ജോബി പുതുശേരി, റവ. ഫാ. ബിനു കിഴക്കേൽ എന്നിവർ സഹകാർമികരായി.
തിരുനാൾ പ്രദക്ഷിണം, കഴുന്നു നേർച്ച എന്നിവ തിരുനാളാചാരണത്തിന്റെ ഭാഗമായി നടന്നു. ഞായറാഴ്ചയും കഴുന്നു നേർച്ചയുണ്ടായിരുന്നു. തിരുനാൾ ക്രമീകരണങ്ങൾക്ക് കൈക്കാര·ാരായ പ്രിൻസ് മുടന്താഞ്ചലിൽ, വർഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേൽ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
ജീമോൻ റാന്നി