ഫിലഡൽഫിയ: അമേരിക്കയിലെ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനും ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ഷെരിഫ് അലിയാരുടെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ (മാപ്പ്) അനുശോചനം രേഖപ്പെടുത്തി.
കായിക ലോകത്തിനു അലിയാർ നൽകിയ സംഭാവനകൾ മഹത്തരമായിരുന്നുവെന്നും, മാപ്പിനെയും അതിലെ അംഗങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന അലിയാരുടെ വേർപാട് കായിക ലോകത്തിനും മാപ്പിനും എന്നും ഒരു നഷ്ടമായിരിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
മുൻ പ്രസിഡന്റ് ശാലു പുന്നൂസ്, ജോണ്സൻ മാത്യു, കൊച്ചുമോൻ വയലത്ത്, ജിജു കുരുവിള, ശ്രീജിത്ത് കോമത്ത്, സാബു സ്കറിയാ, സജു വർഗ്ഗീസ്, ജെയിംസ് പീറ്റർ എന്നിവരും മറ്റു കമ്മറ്റി അംഗങ്ങളും അനുശോചനം അറിയിച്ചു.
രാജു ശങ്കരത്തിൽ
ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മാപ്പ് അനുശോചിച്ചു
09:30 PM Jan 17, 2022 | Deepika.com