അബുദാബി: അബുദാബിയിലുണ്ടായ തീപിടുത്തത്തിലും പൊട്ടിത്തെറിയിലും മൂന്നു മരണവും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ടു പേർ ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനി സ്വദേശിയുമാണ്.
മുസഫയിലെ ഐക്കാഡ് - 3 ൽ അഡ്നോക്കിന്റെ എണ്ണ സംഭരണ കേന്ദ്രത്തിനു സമീപം നടന്ന തീപിടുത്തത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിയുണ്ടായ അപകടത്തിലാണ് മൂന്നു മരണം സംഭവിച്ചത്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് രണ്ടാമത്തെ തീപിടുത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ഡ്രോണ്‍ പോലെയുള്ള വസ്തുക്കളിൽ എന്തോ വീണതാണ് കാരണമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും , ജീവഹാനിയുണ്ടായില്ലെന്നും വാം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
അനിൽ സി ഇടിക്കുള
അബുദാബിയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു ഇന്ത്യക്കാരുൾപ്പെടെ മൂന്നുപേർ മരിച്ചു
08:12 PM Jan 17, 2022 | Deepika.com