നിർബന്ധിത ക്വാറന്‍റൈൻ നിബന്ധന പിൻവലിക്കണം: ഓവർസീസ് എൻസിപി

06:17 PM Jan 13, 2022 | Deepika.com
കുവൈറ്റ് സിറ്റി: വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി. ഈ വിഷയമുന്നയിച്ച് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ തുല്യതയുടേയും ജീവിക്കാനുള്ള അവകാശത്തിന്‍റേയും ലംഘനമാണ് പുതിയ നിബന്ധനകൾ .ആയതിനാൽ അടിയന്തരമായി ഇത് പിൻവലിക്കണം. കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർ സുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇക്കാര്യത്തിൽ ' നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ വിഷയത്തിലും സർക്കാർ പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ജീവ് സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സലിം കോട്ടയിൽ