ഡബ്ല്യുഎംസി "സെപ്പ്' പ്രോഗ്രാം അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14

12:38 PM Jan 12, 2022 | Deepika.com
ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജണിന്‍റെ "സെപ്പ്' പ്രോഗ്രാം സ്റ്റുഡന്‍റ് എൻഗേജ്മെന്‍റ് പ്ലാറ്റ് ഫോമിന്‍റെ ഏറ്റവും നൂതനമായ കാൽവയ്പാണ്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുമായി കൈ കോർത്തുകൊണ്ട് ലോകമെമ്പാടുമുള്ള 15 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് സ്കോളർഷിപ്, മെന്‍റർഷിപ്പ്, കരിയർ ഡെവലപ്മെന്‍റ് അവസരങ്ങൾ തുടങ്ങിയവ സ്വന്തമാക്കുവാൻ പ്രാപ്തമാക്കുക എന്നതാണ് ഇതുകൊണ്ട് ‌ഉദ്ദേശിക്കുന്നത്.

ഇംഗ്ലീഷിൽ "റൈസ്' അഥവാ "ഉയരുക' എന്ന അർഥം വരുന്ന പ്രോഗ്രാം, സ്കീമിദ് ഫ്യൂച്ചർസ് ആൻഡ് റോഡ്‌സ് ട്രസ്റ്റ് എന്ന കമ്പനിയുടെ സന്നദ്ധതയുള്ള മിടുക്കന്മാരായ ടീൻസിനായി ഒരുക്കിയിട്ടുള്ളതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14 ആണ്. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസരം അമേരിക്ക റീജൺ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇത് ഒരു ഗ്ലോബൽ ടാലന്‍റ് പ്രോഗ്രാം കൂടിയാണ്. ഒരു നല്ല നാളേക്കുവേണ്ടി വീക്ഷണത്തോടെ പ്രവർത്തിക്കുന്ന അതിസമർഥ്യമുള്ളവരെയും നല്ല താലന്തുകൾ ഉള്ള യുവാക്കളെയുമാണ് തിരഞ്ഞെടുക്കുന്നതെന്ന് അമേരിക്ക റീജൺ പ്രസിഡന്‍റ് സുധിർ നമ്പ്യാർ, പിന്‍റോ കണ്ണമ്പള്ളി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ വെബ് സൈറ്റ് WMCAMERICA.ORG/RISE സന്ദർശിക്കേണ്ടതാണെന്ന് അഡ്മിൻ വൈസ് പ്രസിഡന്‍റ് എൽദോ പീറ്റർ പറഞ്ഞു. കൂടാതെ ഫ്ലായറിൽ കൊടുത്തിരിക്കുന്ന ഈമെയിലിലും ( wmcamerica.sep@gmail.com ) ബന്ധപ്പെടാവുന്നതാണ്.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജണിന്‍റെ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള, വൈസ് ചെയർ ഡോ. വിജയ ലക്ഷ്മി, പി.സി. മാത്യു, ജോൺ മത്തായി, ചാക്കോ കോയിക്കലേത്, ജോസഫ് ഗ്രിഗറി, തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജൺ ചെയർമാൻ ഫിലിപ്പ് തോമസ്, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ള , മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ തുടങ്ങിയവർ മുക്ത കണ്ഠം പ്രശംസിച്ചു.

മലയാളി മാതാപിതാക്കൾ കുട്ടികളെ ഇത്തരം പ്രോഗ്രാമുകളിൽ ചേർക്കുവാൻ പ്രചോദനം നൽകണമെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യു അഭ്യർഥിച്ചു.

പി.പി. ചെറിയാൻ