രാജപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ലതാ അരവിന്ദന്, സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. സൗമൃമോള്, വി. സജിനിമോള്‍, എന്‍. വിന്‍സെന്റ്, സെക്രട്ടറി കെ. സുരേഷ് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ അനുരൂപ് ശശിധരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിനയ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പനത്തടി പഞ്ചായത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു
01:02 AM Apr 02, 2023 | Deepika.com