കൂത്തുപറന്പ്: കൂത്തുപറമ്പ് നഗരസഭയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തില്‍പരം നിരോധിത പേപ്പര്‍ കപ്പുകള്‍ പിടികൂടി.
പേപ്പര്‍ വാഴയില, ഗാര്‍ബേജ് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയ മറ്റു വസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നിരോധിത വസ്തുക്കള്‍ വില്പന നടത്തിയതിന് പത്തായിരം രൂപ പിഴ ചുമത്തിയ റോയല്‍ സിന്‍ഡിക്കേറ്റ്, മെട്രോ ഹോം ഗാലറി, കൊച്ചിന് സ്റ്റേഷനറി എന്ന സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടികൂടിയത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മെട്രോ ഫസ്റ്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കാനും തൊക്കിലങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടത് അന്വേഷിച്ച് കുറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കാനും നഗരസഭയ്ക്ക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നിര്‍ദ്ദേശം നല്കി.
ഒരു ലക്ഷം നിരോധിത പേപ്പര്‍ കപ്പുകള്‍ പിടികൂടി
12:59 AM Apr 02, 2023 | Deepika.com