ലഹരി വിരുദ്ധ ഓട്ടോറിക്ഷ റാലി സംഘടിപ്പിച്ചു
12:58 AM Apr 02, 2023 | Deepika.com
കണ്ണൂർ: ഓട്ടോറിക്ഷ തൊഴിലാളി സംരക്ഷണ സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ഓട്ടോറിക്ഷ റാലി സംഘടിപ്പിച്ചു. പ്രഭാത് ജംഗ്ഷനിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ ഫ്ലാഗ് ഓഫ് ചെയ്തു. ്ത റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ പൊതുയോഗം ഐഎൻഎൽസി സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി ധീരജ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു. മൊടപ്പത്തി നാരായണന്റെ ഒറ്റയാൾ ലഹരി വിരുദ്ധ നാടകവും അരങ്ങേറി. ഇന്നും, നാളേയുമായി സമ്മേളനം നടക്കും. തിങ്കളാഴ്ച രാവിലെ 10 ന് ജവഹർ ഓഡിറ്റോറിയത്തിൽ ജനതാ ദൾ -എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.