കണ്ണൂർ: രാഹുൽ ഗാന്ധിയെ ഭരണകൂട ഭീകരത ഉപയോഗിച്ചുകൊണ്ട് അയോഗ്യനാക്കിക്കിയ സംഘ്പരിവാർ ഭീകരതയ്ക്കെതിരേ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. ഡിസിസിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അണിനിരന്നു.
രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ ജനങ്ങളുടെ ഹൃദയത്തിലാണ് യോഗ്യതയെന്നും അതിന് വിലയിടാൻ മോദി ഭരണകൂടത്തിന് സാധിക്കുമില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സുദീപ് ജെയിംസ്, മേയർ ടി.ഒ. മോഹൻ, ക്ഷമ മുഹമ്മദ്, രാജീവൻ എളയവൂർ, കെ.സി .മുഹമ്മദ് ഫൈസൽ, സന്ദീപ് പണപ്പുഴ, വി.കെ. ഷിബിന, രാഹുൽ ദാമോദരൻ,റിജിൻ രാജ്, വി. രാഹുൽ, ദിലീപ് മാത്യു, രജിത് നാറാത്ത്, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ നേതൃത്വം നൽകി.
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്
12:58 AM Apr 02, 2023 | Deepika.com