കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു
12:58 AM Apr 02, 2023 | Deepika.com
പയ്യാവൂർ: കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പയ്യാവൂർ പഞ്ചായത്ത് പന്പ് സെറ്റുകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. കേര ഗ്രാമം പഞ്ചായത്ത് തല സമിതി കൺവീനർ തോമസ് വെണ്ണായിപ്പളളിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് തുരുത്തേൽ പി.ആർ. രാഘവൻ, അസി. കൃഷി ഓഫീസർ കെ.വി. അശോക് കുമാർ, ബെന്നി മാരിപ്പുറം ജോസ് നെട്ടനാനിക്കൽ, ഷൈലേഷ് അത്തിലാട്ട്, അനീഷ് മുണ്ടാട്ടുചുണ്ടയിൽ, സി സി എസ് ചെയർ പേഴ്സൺ ബിന്ദു ശിവദാസൻ, കൃഷി ഓഫീസർ സ്നേഹാമൃത, കൃഷിഭവൻ ജീവനക്കാരായ സുനിത , കൃഷി ദീപ, എന്നിവർ പങ്കെടുത്തു.