പെ​രു​ന്ന​യി​ല്‍ ഡി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി

12:46 AM Apr 02, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: സ​മൂ​ഹ​ത്തി​ല്‍ ധാ​ര്‍മി​ക മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ക്കും പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ന്‍എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗ​വും താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍. ഡെ​മോ​ക്രാ​റ്റി​ക് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ലാ സ​മ്മേ​ള​നം പെ​രു​ന്ന​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​സ​മൂ​ഹം മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് സ്‌​കൂ​ള്‍സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ഡ്വ. ടി.​ജി. ജ​യ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്. വി​നോ​ദ് കു​മാ​ര്‍, ജി. ​രാ​ജേ​ഷ്, ടി.​കെ. ജ​യ​ല​ക്ഷ്മി, ബി. ​പ്ര​സ​ന്ന​കു​മാ​ര്‍, ഹ​രി​ശ​ങ്ക​ര്‍, സി.​ആ​ര്‍. പ്ര​ദീ​പ്, അ​നൂ​പ്. ആ​ര്‍. നാ​യ​ര്‍, എ​ന്‍.​ആ​ര്‍. ശ്രീ​ജ​യ, ബി​ജു ദി​വാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍ക്കു യാ​ത്ര​യ​യ​പ്പും മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മു​ള്ള അ​വാ​ര്‍ഡു​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​ന്‍.​ആ​ര്‍. ശ്രീ​ജ​യ (പ്ര​സി​ഡ​ന്‍റ്), അ​നൂ​പ് ആ​ര്‍. നാ​യ​ര്‍ (സെ​ക്ര​ട്ട​റി), സി.​ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.