ചിങ്ങവനം: വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്നതായി വ്യാപക പരാതി. പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകളില്‍ നായശല്യം രൂക്ഷമാകുകയാണ്.
പഞ്ചായത്തുകളുടെ വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി കുടുംബങ്ങള്‍ക്ക് നല്കുന്ന കോഴികളില്‍ ഭൂരിഭാഗത്തെയും നായ്ക്കള്‍ കൊന്നൊടുക്കി ഭക്ഷണമാക്കി. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം കുറിച്ചി പഞ്ചായത്തില്‍ കാര്‍ഗില്‍ ഭാഗത്ത് പുതുപ്പറമ്പില്‍ കുഞ്ഞുമോള്‍ വിജയന്റെ 12 കോഴികളെയാണ് തെരുവുനായ്ക്കള്‍ കൂട്ടമായെത്തി കൊന്നൊടുക്കിയത്.
കുറിച്ചി പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍നിന്നു ലഭിച്ച അഞ്ച് കോഴികളെയും വിലയ്ക്കു വാങ്ങിയ 15 കോഴികളെയുമാണ് വീട്ടമ്മ വളര്‍ത്തിയിരുന്നത്. കോഴികളെക്കൂടാതെ താറാവുകളെയും കൊന്നൊടുക്കുന്നത് നിത്യസംഭവമാകുകയാണ്.
പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നായ്ക്കള്‍ കൊന്നൊടുക്കിയ കോഴികള്‍ക്കു കയ്യും കണക്കുമില്ല. കൂട് പൊളിച്ചു കയറുന്ന നായ്ക്കളെക്കൊണ്ടു പൊറുതിമുട്ടുകയാണ് നാട്ടുകാര്‍. അടിയന്തരമായി ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെആവശ്യം.
വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്നെന്ന്
12:46 AM Apr 02, 2023 | Deepika.com