ചങ്ങനാശേരി: നഗരസഭാ കാര്യാലയത്തില്‍ ലാൻഡ് ഫോണ്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. നഗരസഭാ കാര്യാലയത്തിന്റെ 0481-2420044 ഡയല് ചെയ്താല്‍ റിംഗ്ടോണ്മാത്രം, പ്രതികരണമില്ലെന്നാണ് ആളുകളുടെ പരാതി. ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സാധിച്ചിരുന്ന കാര്യങ്ങള്‍ക്കുപോലും യാത്ര ചെയ്തു ഓഫീസിലെത്തി നേരിട്ടു പറയേണ്ട അവസ്ഥയാണ്.
ഇപ്പോഴുള്ള ലാന്‍ഡ് നമ്പറുകള്‍ തകരാറുകള്‍ പരിഹരിച്ചു തൃപ്തികരമായി പ്രവര്‍ത്തിപ്പിക്കാനാകുന്നില്ലെങ്കില്‍, പകരം മൊബൈല്‍നമ്പറുകള്‍ ഏര്‍പ്പെടുത്തുകയും ഈ നമ്പറുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്താല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുമെന്ന് അഖിലകേരള മനുഷ്യാവകാശ സംരക്ഷണസേന കണ്‍വീനര്‍ സി.സി. മത്തായി മുനിസിപ്പല്‍ ചെയര്‍പേഴ്സണും സെക്രട്ടറിക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നഗരസഭാ കാര്യാലയത്തില്‍ ലാൻഡ് ഫോണ്‍ തകരാറില്‍; റിംഗ്ടോണ്മാത്രം, പ്രതികരണമില്ല..!
12:46 AM Apr 02, 2023 | Deepika.com