തൃക്കൊടിത്താനം: സര്‍ക്കാരിന്റെ ആസൂത്രിത കൊള്ളയാണ് എല്ലാ നികുതികളും വര്‍ധിപ്പിച്ചതിലൂടെ നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി. നികുതി വര്‍ധനയ്ക്കെതിരേ യുഡിഎഫ് സംസ്ഥാനവ്യാപകമായി നടത്തിയ കരിദിനാചാരണത്തിന്റെ ഭാഗമായി യുഡിഎഫ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയും പന്തം കൊളുത്തി പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മണ്ഡലം ചെയര്മാന് മോട്ടി മുല്ലശേരി അധ്യക്ഷത വഹിച്ചു. സണ്ണിച്ചന് പുലിക്കോട്ട്, ബിജു ചെറുകാട്, സിബി ചാമക്കാല, ബാബു രാജേന്ദ്രന്, ജയിംസ് പതാരംചിറ, കെ.എ. ജോസഫ്, സിബിച്ചന് മുട്ടത്തേട്ട്, ഫ്രാന്‍സിസ് കോട്ടമുറി, തങ്കച്ചന് വലിയപറമ്പില്‍, ജൂഡ്സണ് ചാമക്കാല, ബേബിച്ചന് ചിറയില്‍, സാബു ചിറയില്‍, ഔസപ്പ് തുണ്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
നികുതി വര്‍ധനവിനെതിരേ യുഡിഎഫ് ധര്‍ണ നടത്തി
12:46 AM Apr 02, 2023 | Deepika.com