ചങ്ങനാശേരി: ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 63 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്.
1800 സ്ക്വയര്‍ ഫീറ്റാണ് വിസ്തീര്‍ണം, ഭാവിയില്‍ രണ്ടുനിലകള്‍കൂടി നിര്മിക്കത്തക്കവിധമാണ് നിര്‍മിക്കുന്നത്. ഡിവൈഎസ്പി റൂം, റെക്കോര്‍ഡ്സ് റൂം റിസപ്ഷന്, ശൗചാലയങ്ങള്‍, റെക്കോര്‍ഡ്സ് റൂം, വിശ്രമിക്കാനുള്ള സ്ഥലം, കമ്പ്യൂട്ടര്‍ റൂം, കാര്‍പോര്‍ച്ച്, വരാന്ത തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.
ഏപ്രില്‍ അവസാനവാരമോ മേയ് ആദ്യവാരമോ ഉദ്ഘാടനം നിര്‍വഹിക്കാനാണ് ആലോചന നടക്കുന്നത്.
ഡിവൈഎസ്പി ഓഫീസിനോട് ചേര്‍ന്ന് ചങ്ങനാശേരി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ് നിര്‍മാണം പുരോഗമിക്കുന്നു
12:45 AM Apr 02, 2023 | Deepika.com