കൊച്ചി: ലോകസംഭാ അഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തും. അഞ്ചിന് വൈകിട്ട് ഏഴിന് ഇടപ്പള്ളിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ജെബി മേത്തര്‍ എംപി, എംഎല്‍എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന്, എല്‍ദോസ് കുന്നപ്പള്ളി, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റുരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസിസിയുടെ നൈറ്റ് മാര്‍ച്ച് 5ന്
12:16 AM Apr 02, 2023 | Deepika.com